മയ്യിൽ :- വള്ളിയോട്ട് അണക്കെട്ടിന്റെ ഭാഗമായുള്ള വലിയ തോടിനു കുറുകെ നിർമ്മിച്ച നടപ്പാലത്തിൻ്റെ പടിഞ്ഞാറെ അറ്റത്ത് അപകടകരമായ ഗർത്തം രൂപപ്പെട്ടിരിക്കുന്നു. പാർശ്വഭിത്തിയ്ക്കു തൊട്ടരികിൽ ചെറിയ തോതിൽ രൂപപ്പെട്ട വലിയ കുഴി തോട്ടിലെ ഒഴുക്കിൻ്റെ ശക്തി കൂടുന്തോറും കുഴിയുടെ വ്യാപ്തിയും കൂടി കൊണ്ടിരിക്കുകയാണ്.
നിരവധിപ്പേരാണ് ഈ പാലം കടന്നു പോകാറുള്ളത്. എന്നാൽ ഇപ്പോൾ യാത്രക്കാർക്ക് ഏറെ ആശങ്ക ഉണ്ടാക്കിയിരിക്കുകയാണ്. അപ്രതീക്ഷിതമായ അപകടം സംഭവിക്കുന്നതിനു മുമ്പ് അധികൃതർ ഇടപെട്ട് ശാശ്വതമായ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.