തളിപ്പറമ്പ് :- തദ്ദേശവകുപ്പിന്റെ ജില്ലാ എൻഫോഴ്സസ്മെന്റ് സ്ക്വാഡ് തളിപ്പറമ്പ് നഗരസഭാ പരിധിയിൽ നടത്തിയ പരിശോധനയിൽ 1.5 ലക്ഷം രൂപ വില മതിക്കുന്ന നിരോധിത കുടിവെള്ളം പിടികൂടി. കെവിടി പ്ലാസ്റ്റിക്സ‌് എന്ന സ്‌ഥാപനത്തിന്റെ ഗോഡൗണിൽ നിന്നാണ് 300 മില്ലിയുടെ 20370 കുപ്പികൾ പിടിച്ചെടുത്തത്.
ഷോപ്പിൽനിന്ന് 200 മീറ്റർ മാറി സ്‌ഥിതി ചെയ്യുന്ന ഗോഡൗണിൽ ഒളിപ്പിച്ചുവച്ച രീതിയിലാണ് കുടിവെള്ള കുപ്പികൾ കണ്ടെത്തിയതെന്ന് സ്ക്വാഡ് അറിയിച്ചു. സ്‌ഥാപനത്തിന് 10,000 രൂപ പിഴ ചുമത്തി. പിടിച്ചെടുത്ത കുപ്പികൾ ഹരിതകർമ സേനയ്ക്ക് കൈമാറി.