കണ്ണൂർ :- സിപിഐ എം സംസ്ഥാന സെക്രട്ടറിയും തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ സമുന്നത നേതാവുമായിരുന്ന ചടയൻ ഗോവിന്ദൻ്റെ 26- -ാം ചരമവാർഷിക ദിനത്തിൽ പയ്യാമ്പലത്തെ സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. പൊളിറ്റ്ബ്യൂറോ അംഗം അംഗം എ.വിജയരാഘവൻ, എം.വി ജയരാജൻ തുടങ്ങിയവർ പങ്കെടുത്തു.
ജന്മനാടായ കമ്പിൽ ടൗണിൽ ഇന്ന് സെപ്റ്റംബർ 9 തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് അനുസ്‌മരണ സമ്മേളനം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. 4.30ന് കൊളച്ചേരിമുക്ക് കേന്ദ്രീകരിച്ച് ബഹുജനപ്രകടനം ആരംഭിക്കും.
1929 മേയ് 12ന് ജനിച്ച ചടയൻ ഗോവിന്ദൻ 1998 സെപ്റ്റംബർ 9ന് 69-ാം വയസ്സിൽ, സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കെയാണു വിടപറഞ്ഞത്. 1996 മെയിൽ സംസ്ഥാന സെക്രട്ടറി പദത്തിലെത്തിയ ചടയൻ 1998 സെപ്റ്റംബർ 9 വരെ രണ്ടു വർഷവും നാലു മാസവും സെക്രട്ടറിയായിരുന്നു. 1979 മുതൽ 86 വരെ കണ്ണൂർ ജില്ലാ സെക്രട്ടറിയുമായിരുന്നു. 1989-90 ഘട്ടത്തിൽ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ താൽക്കാലിക ചുമതലയും വഹിച്ചു. 1985 മുതൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായിരുന്നു.