നിലവിലെ വൈദ്യുതിനിരക്കുകൾ ഒക്ടോബറിലും തുടരും ; റഗുലേറ്ററി കമ്മിഷൻ ഉത്തരവിട്ടു


തിരുവനന്തപുരം :- നിലവിലെ വൈദ്യുതിനിരക്കുകൾ ഒക്ടോബറിലേക്കു കൂടി നീട്ടി വൈദ്യുതി റഗുലേറ്ററി കമ്മിഷൻ ഉത്തരവിട്ടു. ഒക്ടോബർ 31 വരെയോ പരിഷ്കരിച്ച നിരക്കിന്റെ വിജ്‌ഞാപനം പുറത്തിറങ്ങുന്ന തീയതി വരെയോ ഇതു തുടരും. 2023 നവംബർ 1നു പ്രാബല്യത്തിൽ വന്ന നിരക്കുകൾക്ക് ജൂൺ 30 വരെയായിരുന്നു കാലാവധി. എന്നാൽ, നിരക്കു പരിഷ്‌കരണം സംബന്ധിച്ച കെഎസ്ഇബി അപേക്ഷ വൈകിയ സാഹചര്യത്തിൽ നിരക്കിന് ഈ മാസം 30 വരെ കാലാവധി ആദ്യം നീട്ടി നൽകിയിരുന്നു. അപേക്ഷ കെഎസ്ഇബി ഓഗസ്റ്റിൽ സമർപ്പിച്ചു. ഇതിൽ കമ്മിഷൻ ജനങ്ങളുടെ അഭിപ്രായശേഖരണം നടത്തിയത് ഈ മാസം തുടക്കത്തിലാണ്. ഇതെല്ലാം പരിഗണിച്ച് 2024-27 കാലയളവിലേക്കുള്ള നിരക്കു പരിഷ്‌കരണമാണ് ഏതാനും ആഴ്‌ചകൾക്കുള്ളിൽ പ്രഖ്യാപിക്കുക.

Previous Post Next Post