തിരുവനന്തപുരം :- 25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം 20 പേർക്കു രണ്ടാം സമ്മാനവും അടക്കം ഒട്ടേറെ സമ്മാനങ്ങൾ നൽകുന്ന തിരുവോണം ബംപർ ലോട്ടറി ടിക്കറ്റിന്റെ വിൽപന 48 ലക്ഷത്തിലേക്ക്. അച്ചടിച്ച 60 ലക്ഷം ടിക്കറ്റുകളിൽ 47,16, 938 ടിക്കറ്റുകൾ ഇന്നലെ വരെ വിറ്റുപോയി. കൂടുതൽ ടിക്കറ്റുകൾ വിപണിയിലെത്തിക്കാൻ ഒരുങ്ങുകയാണു സർക്കാർ.
ഇക്കുറിയും പാലക്കാട് ജില്ലയാണ് ടിക്കറ്റ് വിൽപനയിൽ മുന്നിൽ. 8.65 ലക്ഷം ടിക്കറ്റുകൾ പാലക്കാടു ജില്ലയിൽ വിറ്റു. 500 രൂപയാണു ടിക്കറ്റ് വില. അടുത്ത മാസം 9നാണു നറുക്കെടുപ്പ്. കഴിഞ്ഞ വർഷം 75.76 ലക്ഷം ഓണം ബംപർ ടിക്കറ്റുകളാണു വിറ്റതെങ്കിൽ ഇക്കുറി വിൽപന അതിനെയും മറികടക്കുമെന്നാണു ലോട്ടറി വകുപ്പിന്റെ കണക്കുകൂട്ടൽ.