ഗുരുക്കന്മാർ കണ്ടി മഖാം ഉറൂസ് ഇന്ന്
കൊട്ടപ്പൊയിൽ :- കൊട്ടപ്പൊയിൽ മഹല്ല് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗുരുക്കന്മാർ കണ്ടി മഖാം ഉറൂസ് ഇന്ന് നടക്കും. മർഹൂം അബ്ദുല്ലക്കുട്ടി ബാഖവി മഖ്ദൂമി അനുസ്മരണം ഇന്ന് സപ്തംബർ 27 വെള്ളിയാഴ്ച വൈകുന്നേരം 6.30ന് കൊട്ടപ്പൊയിലിൽ വലിയുല്ലാഹി നഗറിൽ വെച്ച് നടക്കും. സയ്യിദ് താജുദ്ദീൻ ആറ്റക്കോയ തങ്ങൾ പുല്ലാര അനുസ്മരണ പ്രഭാഷണവും ദിക്റ് ദുആ നേതൃത്വവും വഹിക്കും. ഡോ:കോയ കാപ്പാടും സംഘവും അവതരിപ്പിക്കുന്ന ഇശൽ റബീഅ് അരങ്ങേറും.