ലോകത്ത് ഡെങ്കിപ്പനി കേസുകളിൽ വൻ വർധന ; കേരളത്തിലെ ആരോഗ്യ മേഖലയും ആശങ്കയിൽ


തിരുവനന്തപുരം :- ലോകത്താകെ ഡെങ്കിപ്പനി കേസുകൾ കഴിഞ്ഞ വർഷത്തെക്കാൾ ഇരട്ടിയിലേറെ ആയതോടെ കേരളത്തിലെ ആരോഗ്യ മേഖലയും കടുത്ത ആശങ്കയിൽ. കഴിഞ്ഞ വർഷം ഇന്ത്യ ഉൾപ്പെടെ 80ലേറെ രാജ്യങ്ങളിലായി 52.71 ലക്ഷം പേർക്ക് ഡെങ്കിപ്പനി ബാധിച്ചു. ഈ വർഷം ഇതേ രാജ്യങ്ങളിൽ ഓഗസ്‌റ്റ് 31വരെ 1.20 കോടി പേർക്കു രോഗം വന്നു. 6991 പേർ മരിച്ചു. സംസ്ഥാനത്തു കഴിഞ്ഞവർഷം 16,595 പേർക്ക് ഡെങ്കിപ്പനി ബാധിച്ചു. 

173 പേർ മരിച്ചു. ഈ വർഷം തീരാൻ മൂന്നു മാസം ശേഷിക്കെ തന്നെ രോഗബാധിതർ 16, 622 ആയി. മരണം 111. ഡെങ്കി വൈറസിന് 4 വകഭേദമുണ്ട്. ആദ്യം ബാധിക്കുന്ന വകഭേദത്തിനെതിരെ ആജീവനാന്തം പ്രതിരോധശേഷി ഉണ്ടായിരി ക്കും. ഇതേ വ്യക്ത‌ിക്കു മറ്റൊരു വകഭേദം ബാധിച്ചാൽ ഗുരുതരമാകും. ഡെങ്കി ബാധിക്കുന്നവരിൽ 5% പേരിലാണു രോഗം തീവ്രമാകുന്നത്. കേരളത്തിൽ ഇടയ്ക്കിടെയുള്ള മഴ കാരണം കൊതുകു പെരുകുകയും രോഗ ബാധ ഇനിയും വർധിക്കുകയും ചെയ്യുമെന്ന ആശങ്കയിലാണ്  ഡോക്ടർമാർ.

Previous Post Next Post