മയ്യിൽ :- മഹിള അസോസിയേഷൻ പാവന്നൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ഉന്നതവിജയികളെ അനുമോദിച്ചു. കണ്ണൂർ യൂണിവേഴ്സിറ്റി എം.എ ഡവലപ്മെന്റ് ഇക്കണോമിക്സിൽ ഉന്നത വിജയം നേടിയ അനശ്വര മുരളീധരനെയും എൽഎസ്എസ് വിജയിയായ ആരുഷിയെയുമാണ് അനുമോദിച്ചത്.
ചടങ്ങ് വാർഡ് മെമ്പർ കെ.സി അനിത ഉദ്ഘാടനം ചെയ്തു. സ്ത്രീ പദവി പഠനവിഷയത്തിൽ ജില്ലാ പഞ്ചായത്ത് കൗൺസിലർ കം കോ: ഓഡിനേറ്റർ ശ്രീജന ക്ലാസെടുത്തു. ശാന്തകുമാരി.പി, എം.പി രമ്യ , ലിജ ,ലിംന എന്നിവർ സംസാരിച്ചു.