ജില്ലയിൽ സിപിഐഎം ബ്രാഞ്ച് സമ്മേളനങ്ങൾക്കു തുടക്കമായി


കണ്ണൂർ :-  ജില്ലയിൽ സിപിഐഎം ബ്രാഞ്ച് സമ്മേളനങ്ങൾക്കു തുടക്കമായി. 4394 ബ്രാഞ്ചുകളിൽ 211 ബ്രാഞ്ച് സമ്മേളനങ്ങളാണ് ഇന്നലെ നടന്നത്. ജില്ല, ഏരിയ, ലോക്കൽ കമ്മിറ്റി അംഗങ്ങൾ സമ്മേളനങ്ങളിൽ പങ്കെടുത്തു. പതാക ഉയർത്തിയും പതാക ഗാനം ആലപിച്ചുമാണ് സമ്മേളന നടപടികൾക്ക് തുടക്കം കുറിച്ചത്. 

ഇന്ന് അനുഭാവികളുടെ യോഗങ്ങൾ നടക്കും. ബ്രാഞ്ച് സെക്രട്ടറി അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേൽ ചർച്ചകൾ നടന്നു. ലോക്കൽ സമ്മേളന പ്രതിനിധികളെയും പുതിയ ബ്രാഞ്ച് സെക്രട്ടറിമാരെയും സമ്മേളനത്തിൽ തിരഞ്ഞെടുത്തു. കൊളച്ചേരി ലോക്കലിലെ ബ്രാഞ്ച് സമ്മേളനങ്ങൾക്ക് ഇന്നലെ തുടക്കമായി. ആദ്യ സമ്മേളനം കമ്പിൽ ചെറുക്കുന്നിൽ നടന്നു. ജില്ലയിൽ ഇന്ന് 200 ബ്രാഞ്ച് സമ്മേളനങ്ങൾ നടക്കും.


Previous Post Next Post