സംസ്ഥാനത്തെ കർഷകർക്ക് തിരിച്ചറിയൽ കാർഡ് ; കാർഡ് വിതരണോദ്ഘാടനം സെപ്റ്റംബർ 9 ന്
തിരുവനന്തപുരം :- സംസ്ഥാനത്തെ മുഴുവൻ കർഷകർക്കും ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് നൽകാൻ കൃഷി വകുപ്പിന്റെ തീരുമാനം. പല വെബ്സൈറ്റുകളിൽ കർഷകർ റജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ആദ്യമാണ് തിരിച്ചറിയൽ കാർഡ് നൽകുന്നത്. കൃഷി വകുപ്പിന്റെ കതിർ ആപ് (KATHIR), എയിംസ് പോർട്ടൽ (www.aims.kerala.gov.in) എന്നിവയിൽ റജിസ്റ്റർ ചെയ്‌ത കർഷകർക്ക് കാർഡ് നൽകും. സർക്കാരിന്റെ നൂറുദിന കർമ പരിപാടിയുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 9നാണ് കാർഡ് വിതരണോദ്ഘാടനം. കതിർ ആപ്പും എയിംസ് പോർട്ടലുമായി കാർഡ് ലിങ്ക്ചെയ്‌തിരിക്കും. കതിർ ആപ് മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്യണം.എയിംസ് പോർട്ടലിൽ 42.14 ലക്ഷം പേർ റജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും കൃഷിഭൂമി സഹിതം റജിസ്‌റ്റർ ചെയ്‌വർ കാൽലക്ഷം മാത്രമാണ്. ഇവർക്കാണ് ആദ്യഘട്ടത്തിൽ തിരിച്ചറിയൽ കാർഡ് നൽകുക.