3.75 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ സൈബർ തട്ടിപ്പ് സംഘത്തിനെതിരെ പോലീസ് കേസെടുത്തു



വളപട്ടണം :- പാർസൽ കമ്പനിയുടെ ഏജന്റാണെന്നു തെറ്റിദ്ധരിപ്പിച്ച് നിയമവിരുദ്ധമായി സാധനങ്ങൾ കയറ്റി അയച്ചതിനു മുംബൈ സൈബർ ക്രൈമുമായി ബന്ധപ്പെടണമെന്ന് അറിയിച്ച് പണം തട്ടിയെടുത്തുവെന്ന പരാതിയിൽ സൈബർ തട്ടിപ്പു സംഘത്തിനെതിരെ വളപട്ടണം പോലീസ് കേസെടുത്തു. അലവിൽ പുതിയപറമ്പയിലെ ടി.ശ്രീവിഷ്ണുവിൻ്റെ (24) പരാതിയിലാണു കേസെടുത്തത്.

സ്‌കൈപ് വഴി മുംബൈ സൈബർ ക്രൈം ഉദ്യോഗസ്‌ഥനാണെന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്. വെരിഫൈ ചെയ്യുന്നതിന് പണം അയച്ചു കൊടുക്കണമെന്നും വെരിഫൈ ചെയ്ത ശേഷം പണം തിരികെ അയച്ചു തരാമെന്നും വിശ്വസിപ്പിച്ച് പരാതിക്കാരന്റെ അക്കൗണ്ടിൽ നിന്നും രണ്ടു അക്കൗണ്ടുകളിലേക്കായി 3.75 ലക്ഷം രൂപ അയച്ചു കൊടുത്ത ശേഷം തിരികെ തരാതെ വഞ്ചിച്ചുവെന്നാണു പരാതി.

Previous Post Next Post