അഴീക്കോട് :- അഴീക്കോട് വെള്ളക്കല്ലിൽ ബിജെപി പ്രവർത്തകന്റെ വീടിന് മുന്നിൽ റീത്ത് വെച്ചു. വെള്ളക്കല്ലിലെ കെ.നിധിൻ്റെ വീടിന്റെ വരാന്തയിലാണ് റീത്ത് കണ്ടെത്തിയത്.
നിതിനെ ആക്രമിച്ച കേസിൽ അർജുൻ ആയങ്കി ഉൾപ്പെടെ എട്ട് പേരെ കഴിഞ്ഞ ദിവസം
ശിക്ഷിച്ചിരുന്നു. തുടർന്ന് ഇന്ന് വീട്ടുവരാന്തയിൽ റീത്ത് കണ്ടെത്തുകയായിരുന്നു. അതേസമയം, ആരാണ് ഇതിന്റെ പിന്നിലെന്ന് വ്യക്തമല്ല. സംഭവത്തിൽ നിതിൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.