പൊട്ടിപ്പൊളിഞ്ഞ് കുമാരൻ പീടിക കരിയിൽ റോഡ് ; അധികൃതർ ഇടപെട്ട് ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാർ


പെരുമാച്ചേരി :- കുമാരൻപീടിക കരിയിൽ റോഡ് പൊട്ടിപ്പൊളിഞ്ഞ നിലയിൽ. റോഡിന്റെ താർ ചെയ്ത ഭാഗം തകർന്ന നിലയിലാണുള്ളത്. ഇതോടെ ഇതുവഴിയുള്ള ഗതാഗതം ഏറെ ബുദ്ധിമുട്ടിലായിരിക്കുകയാണ്.

ദിവസേന നിരവധി കാൽനട യാത്രക്കാരും വാഹനങ്ങളുമാണ് ഇതുവഴി കടന്നുപോകുന്നത്. മഴപെയ്യുന്നതോടെ റോഡിൽ ചെളിയും വെള്ളവും നിറയുന്ന അവസ്ഥയാണ്. റോഡിലെ കുഴികളും അപകടസാധ്യത കൂട്ടുന്നു. അധികൃതർ ഇടപെട്ട് എത്രയും പെട്ടെന്ന് റോഡ് ഗതാഗതയോഗ്യമാക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.




Previous Post Next Post