ട്രെയിൻ യാത്രക്കിടെ യുവാവിന്റെ ഐ ഫോൺ മോഷണം പോയി


കണ്ണൂർ: -
ട്രെയിനിൽ യാത്ര ചെയ്യവേ യുവാവിൻ്റെ ഐ ഫോൺ മോഷണം പോയി. ട്രെയിനിൽ ചാർജ് ചെയ്യാൻ വെച്ച മൊബൈൽ ഫോണാ ണ് മോഷണം പോയത്. കോ ഴിക്കോട് സ്വദേശി എൻ. ഷ മീറിൻറെ ഒന്നേകാൽ ലക്ഷം രൂപ വില വരുന്ന ഐഫോൺ 14 പ്രോമാക്സ് ഫോണാണ് മോഷണം പോയത്.

 ഈ മാസം അഞ്ചിന് കോഴിക്കോട് നിന്നും നിസാമുദ്ദീനിലേക്ക് രാജധാനി എക്സ്പ്രസിൻറെ ബി 4 കോച്ചിൽ യാത്ര ചെയ്യവെയാണ് സംഭവം. ഷമീറിൻ  സീറ്റിനടുത്ത് ചാർജ് ചെയ്യാൻ വെച്ചതായിരുന്നു. കോഴിക്കോടിനും മംഗലാപുരത്തിനും ഇടയിലാണ് മോഷണം നടന്നതെന്ന് ഷമീർ കണ്ണൂർ റെയിൽവേ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Previous Post Next Post