തിരുവനന്തപുരം :- കെഎസ്‌ആർ ടിസി ജീവനക്കാർക്ക് ഓണത്തിന് മുൻപ് ഒറ്റത്തവണയായി ശമ്പളം നൽകും. ഇക്കാര്യം മന്ത്രി കെ.ബി ഗണേഷ്കുമാർ ഉറപ്പു നൽകിയിരുന്നു. കേരള ബാങ്കിൽ നിന്ന് 100 കോടി രൂപ വായ്പയെടുത്ത് എല്ലാ മാസാദ്യവും ഒറ്റ ഗഡുവായി ശമ്പളം നൽകാനാണ് തീരുമാനം.
സർക്കാർ നൽകുന്ന 50 കോടി രൂപ സഹായവും ബാക്കി കെഎസ്ആർടിസി ദിവസ കലക്ഷനിൽ നിന്നുമായി ഈ തുക തിരിച്ചടയ്ക്കും. പെൻഷൻ കിട്ടാൻ ഓരോ മാസവും ഹൈക്കോടതിയെ സമീപിക്കേണ്ട സ്ഥിതിയിലാണ് സംഘടനകൾ. ഓരോ മാസവും ഹൈക്കോടതി നൽകുന്ന അന്ത്യശാസനത്തിനു പിന്നാലെയാണ് പെൻഷൻ നൽകുന്നതും.