കലാലയ കുറ്റ്യാട്ടൂരിന്റെ നേതൃത്വത്തില്‍ എം.എം റഷീദ് മാസ്റ്റര്‍ അനുസ്മരണം നടത്തി


കുറ്റ്യാട്ടൂര്‍ :- കലാലയ കുറ്റ്യാട്ടൂരിന്റെ നേതൃത്വത്തില്‍ എം.എം റഷീദ് മാസ്റ്റര്‍ അനുസ്മരണം കുറ്റ്യാട്ടൂര്‍ കെ.എ.കെ എന്‍ എസ് എ.യു.പി സ്കൂളില്‍ നടന്നു. കലാലയ പ്രസിഡന്റ് സജീവ് അരിയേരി അധ്യക്ഷത വഹിച്ചു. കുറ്റ്യാട്ടൂര്‍ പഞ്ചായത്ത് അംഗം യു.മുകുന്ദന്‍ അനുസ്മരണഭാഷണം നടത്തി. 

പിടിഎ പ്രസിഡന്റ് കെ.മധു സമ്മാന വിതരണം നിര്‍വഹിച്ചു. മദര്‍ പിടിഎ പ്രസിഡന്റ് കെ.വി പുഷ്പജ, കലാലയ സെക്രട്ടറി ജയന്‍ ചോല, വൈസ് പ്രസിഡന്റ് കെ.റീന എന്നിവര്‍ സംസാരിച്ചു.





Previous Post Next Post