കൊളച്ചേരിയിലെ മയിലാടിക്കുന്ന് ഇടിച്ചു നശിപ്പിക്കുന്നു ; പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ്സും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു


കൊളച്ചേരി :- കൊളച്ചേരി വില്ലേജിലെ പൊയ്യൂർ പ്രദേശത്തെ മണ്ണ് മാഫിയ മയിലാടിക്കുന്ന് ഇടിച്ചു നശിപ്പിക്കുന്നതിനെതിരെ പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന കമ്മിറ്റി അംഗം വി.വി ശ്രീനിവാസൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. കവിയും സാഹിത്യകാരനുമായ പ്രദീപ് കുറ്റ്യാട്ടൂർ അധ്യക്ഷത വഹിച്ചു. 

മയ്യിൽ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ സി.കെ പ്രീത, പ്രവാസി സംഘം ജില്ലാ കമ്മിറ്റി അംഗം പി.മനോജ് തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് ഒപ്പുശേഖരണം നടത്തുകയും കമ്മിറ്റി രൂപീകരിച്ചുകൊണ്ട് ബന്ധപ്പെട്ട അധികാരികൾക്ക് നിവേദനം കൊടുക്കാനും യോഗം തീരുമാനിച്ചു. പ്രവാസി സംഘം മയ്യിൽ വില്ലേജ് സെക്രട്ടറി കെ.സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. 

Previous Post Next Post