എയ്സ് ബിൽഡേഴ്സിന്റെ നേതൃത്വത്തിൽ സംരംഭകശ്രീ പുരസ്കാര ജേതാവ് ബാബു പണ്ണേരിയെ ആദരിച്ചു


മയ്യിൽ :-  മികച്ച സംരംഭകനുള്ള സംരഭകശ്രീ പുരസ്കാരം നേടിയ ബാബു പണ്ണേരിയെ എയ്സ് ബിൽഡേഴ്സ് ടീം ആദരിച്ചു. മയ്യിൽ സാംസ് ഹാളിൽ നടന്ന ചടങ്ങിൽ ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് ഉദ്ഘാടനവും ഉപഹാര സർപ്പണവും നടത്തി. കവിളിയോട്ടുച്ചാൽ ജനകീയ വായനശാല സെക്രട്ടറി സി.കെ പ്രേമാരാജൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എം.വി അബ്ദുള്ള വിശിഷ്ടാതിഥിയായി.

ചടങ്ങിൽ മയ്യിൽ പഞ്ചായത്ത് വാർഡ് മെമ്പർ ഇ.എം സുരേഷ് ബാബു, മയ്യിൽ സി ആർ സി വായനശാല സെക്രട്ടറി പി.കെ നാരായണൻ, മയ്യിൽ എ.എൽ.പി സ്കൂൾ ഹെഡ്മാസ്റ്റർ ഇ.കെ സുനീഷ് , നിഖിൽ.പി, റിട്ട.സബ് ഇൻസ്പെക്ടർ ദാമോദരൻ, ലെൻസ്ഫെഡ്കൊളച്ചേരി യൂണിറ്റ് സെക്രട്ടറി ധനീഷ് കെ.വി എന്നിവർ ആശംസ നേർന്നു. ചടങ്ങിൽ ഷംന പി.വി സ്വാഗതവും അഞ്ജു സി.ഒ നന്ദിയും പറഞ്ഞു.



Previous Post Next Post