യെച്ചൂരിയുടെ മൃതദേഹം വസന്ത് കുഞ്ജിലെ വീട്ടിൽ എത്തിച്ചു ; നാളെ വൈകിട്ട് വരെ എകെജി ഭവനിൽ പൊതുദർശനം


ദില്ലി :-
“ഇത് സീതാറാമിന്റെ ജെഎൻയു” എന്ന് വിദ്യാർഥികൾ ഇടതടവില്ലാതെ മുഷ്ടി ചുരുട്ടി മുദ്രാവാക്യം മുഴക്കിക്കൊണ്ടേയിരുന്ന ജെഎൻയുവിന്റെ മണ്ണിൽ നിന്നും യെച്ചൂരിയുടെ ഭൌതികശരീരം ഡൽഹിയിലെ വസന്ത് കുഞ്ജിലെ വീട്ടിലെത്തിച്ചു. രാത്രി മുഴുവൻ വസന്ത് കുഞ്ജിലെ വസതിയിൽ ഭൌതികശരീരം സൂക്ഷിക്കും.

ശനിയാഴ്ച രാവിലെ പത്തു മണിയോടെ മൃതദേഹം പാർട്ടി കേന്ദ്ര കമ്മിറ്റി ഓഫീസായ എകെജി ഭവനിലേയ്ക്ക് കൊണ്ടുവരും. പകൽ പതിനൊന്ന് മണി മുതൽ വൈകുന്നേരം മൂന്ന് മണി വരെ ഇവിടെ പൊതുദർശനത്തിന് വെക്കും. കഴിഞ്ഞ മുപ്പത് വർഷമായി യെച്ചൂരിയുടെ ഓഫീസ് പ്രവർത്തിച്ചത് ഇവിടെയായിരുന്നു. പൊതുദർശനത്തിന് ശേഷം മൃതദേഹം വിലാപയാത്രയായി എയിംസിലെത്തിച്ച് വൈകുന്നേരം എയിംസിലെ വിദ്യാർത്ഥികൾക്ക് പഠനത്തിനായി കൈമാറും.


Previous Post Next Post