കണ്ണൂർ കോടതിയിലെത്തിയ 'സുപ്രീം കോടതി അഭിഭാഷകനെ' പുറത്താക്കി


കണ്ണൂർ:-
സുപ്രീം കോടതി അഭിഭാഷകനെന്ന് പറഞ്ഞ് ബാർ അസോസിയേഷൻ ഓഫീസിലേക്ക് അതിക്രമിച്ച് കടന്ന യുവാവിനെ പോലിസെത്തി പുറത്താക്കി. ഇന്നലെ കാലത്ത് പത്തരയോടെ കണ്ണൂർ കോടതി പരിസരത്തെ ബാർ അസോസിയേഷൻ ഓഫീസിലെ ലേഡീസ് റൂമിനടുത്തേക്കാണ് മജിസ്ട്രേറ്റിന്റെ ബന്ധുവാണെന്ന് കൂടി പറഞ്ഞ് ഫ്രീക്കൻ വേഷധാരിയായ യുവാവ് അതിക്രമിച്ച് കടക്കാൻ ശ്രമം നടത്തിയത്. അവിടെയുണ്ടായിരുന്ന അഭിഭാഷകർ കോടതിയിലേക്ക് പുറപ്പെടാനുള്ള തിരക്കിനിടയിലായിരുന്നു സംഭവം, 

സ്ഥലത്തുണ്ടായിരുന്ന അസോസിയേഷൻ ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ ഇയാളോട് ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ടെങ്കിലും അത് വാഹനത്തിലാണ് ഉള്ളതെന്ന് പറയുകയായിരുന്നു. അതുവരെ പുറത്ത് നിൽക്കാൻ അഭിഭാഷകരും ഓഫീസ് ജീവനക്കാരും പറഞ്ഞെങ്കിലും അത് കൂട്ടാക്കാതെ ബഹളം വെക്കുകയായിരുന്നു. തുടർന്ന് കോടതിയിൽ സ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരൻ അനുനയത്തിൽ ഇയാളെ പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു. നടി മിനു മുനീറിൻ്റെ അഭിഭാഷകനാണെന്നും ഇയാൾ സംസാരമധ്യേ പറയുന്നുണ്ടായിരുന്നു.

Previous Post Next Post