ചക്കരക്കൽ:- കാറിനുമുകളിലും ഡോറിലും വിദ്യാർഥികളെ ഇരുത്തി അപകടകരമാം വിധം വാഹനമോടിച്ചതിന് മൂന്ന് വിദ്യാർഥികളുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്മെൻ്റ് അധികൃതർ റദ്ദാക്കി.
ഇന്നലെ കാഞ്ഞിരോട് നഹർ കോളജിൽ നടന്ന ഓണാഘോഷത്തോട് അനുബന്ധിച്ച് വിദ്യാർത്ഥികൾ കാറിറിനുമുകളിൽ കയറി യാത്ര ചെയ്തത്. വിദ്യാർഥികൾ കാറിന് മുകളിൽ കയറി യാത്ര ചെയ്ത ദൃശ്യങ്ങൾ വ്യാപകമായി സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് എൻഫോഴ്സ്മെന്റ് വിഭാഗം അന്വേഷണം നടത്തി നടപടിയെടുത്തത്.