കായിച്ചിറ:- കായച്ചിറ പള്ളിപ്പറമ്പ് റോഡ് മെക്കാഡം ടാർ ചെയ്യണമെന്ന് സിപിഎം കായച്ചിറ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം മയ്യിൽ ഏരിയ കമ്മിറ്റി അംഗം കെ പി രാധ ഉദ്ഘാടനം ചെയ്തു.
ടി ഷാജി അധ്യക്ഷത വഹിച്ചു. കെ വിജേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. പി വി ഉണ്ണികൃഷ്ണൻ,എ ദീപേഷ്, ഈ കെ അജിത എന്നിവർ പ്രസംഗിച്ചു. കെ വിജേഷ്നെ ബ്രാഞ്ച് സെക്രട്ടറി ആയി തെരെഞ്ഞെടുത്തു.