കാസ‍ർകോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് യുവാവ് മരിച്ചു

 


കാസര്‍കോട്:-സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം. കാസര്‍കോടാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് യുവാവ് മരിച്ചത്. ചട്ടഞ്ചാൽ ഉക്രംപാടി സ്വദേശി എം മണികണ്ഠൻ (38) ആണ് മരിച്ചത്. മുംബൈയിൽ നിന്ന് രണ്ടാഴ്ച മുമ്പ് പനി ബാധിച്ച് എത്തിയതായിരുന്നു. പനി കടുത്തതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.

തുടര്‍ന്നാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. എവിടെന്നാണ് രോഗ ബാധയുണ്ടായതെന്ന് വ്യക്തമല്ല. സംഭവത്തെ തുടര്‍ന്ന് കാസര്‍കോട് ജില്ലാ ഭരണകൂടം ജാഗ്രതാ നടപടികള്‍ സ്വീകരിച്ചു. ചികിത്സക്കിടെ രോഗം ഗുരുതരമാകുകയായിരുന്നു. സംസ്ഥാനത്തെ നേരത്തെ തിരുവനന്തപുരത്തും മലപ്പുറത്തും മസ്തിഷ്ക ജ്വരം ബാധിച്ച് മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Previous Post Next Post