കൊളച്ചേരി :- CWSA കൊളച്ചേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓണകിറ്റ് വിതരണം നടത്തി. യൂണിറ്റ് പ്രസിഡന്റ് പി പി രമേശനും സെക്രട്ടറി സി ദേവരാജനും സംയുക്തമായി ബാലകൃഷ്ണൻ മേസ്തിരിക്ക് നൽകി കൊണ്ട് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു.
വി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. എക്സിക്യുട്ടീവ് മെമ്പർ രാമചന്ദ്രൻ ടി, സുഭാഷ് പി, ബാലകൃഷ്ണൻ കപ്പള്ളി എന്നിവർ പങ്കെടുത്തു.