CPIM വേശാല ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ മൗനജാഥയും അനുശോചന യോഗവും സംഘടിപ്പിച്ചു


ചട്ടുകപ്പാറ:-
CPI(M) വേശാല ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ അഖിലേന്ത്യ ജനറൽ സെക്രട്ടറി  സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ മൗന ജാഥയും അനുശോചന യോഗവും സംഘടിപ്പിച്ചു.കെ.പ്രിയേഷ് കുമാർ, കെ.രാമചന്ദ്രൻ ,എ.കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

മൗന ജാഥ ചട്ടുകപ്പാറയിൽ നിന്ന് ആരംഭിച്ച് വെള്ളുവയലിൽ സമാപിച്ചു.തുടർന്ന് നടന്ന അനുശോചന യോഗത്തിൽ ജില്ലാ കമ്മറ്റി അംഗം കെ.ചന്ദ്രൻ ,കെ.നാണു എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു.





Previous Post Next Post