ഗുരുവായൂരപ്പന് വഴിപാടായി 25 പവനിലധികം തൂക്കം വരുന്ന പൊന്നിന്‍ കിരീടം


തൃശൂര്‍:-
സാധാരണയായി അമ്പലങ്ങളില്‍ കണിക്ക സമര്‍പ്പണം പതിവുള്ളതാണ്. കാണിക്കയായി ഗുരുവായൂരപ്പനും നിരവധി സാധനങ്ങള്‍ ലഭിക്കാറുണ്ട്. ഇപ്പോഴിതാ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 25 പവനിലധികം തൂക്കം വരുന്ന പൊന്നിന്‍ കിരീടം വഴിപാടായി ലഭിച്ചിരിക്കുകയാണ്. പ്രവാസിയായ ചങ്ങനാശേരി കോട്ടമുറി ദ്വാരകയില്‍ രതീഷ് മോഹനാണ് ഉണ്ണിക്കണ്ണന് കിരീടം സമര്‍പ്പിച്ചത്.

ക്ഷേത്രം ഊരാളനും ദേവസ്വം ഭരണ സമിതി അംഗവുമായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാടാണ് കിരീടം ഏറ്റുവാങ്ങിയത്. പന്തീരടി പൂജയ്ക്കും ഉച്ചപൂജയ്ക്കും ഗുരുവായൂരപ്പന് പൊന്നിന്‍ കിരീടം ചാര്‍ത്തി. 200.53 ഗ്രാം തൂക്കമുള്ള കിരീടം പൂര്‍ണമായും ദുബായിലാണ് നിര്‍മ്മിച്ചത്.

Previous Post Next Post