എസ്‌ അരുൺ കുമാർ നമ്പൂതിരി ശബരിമല മേൽശാന്തി; മാളികപ്പുറത്ത്‌ വാസുദേവൻ നമ്പൂതിരി



ശബരിമല:- ശബരിമല മേൽശാന്തിയായി എസ്‌ അരുൺ കുമാർ നമ്പൂതിരിയെയും മാളികപ്പുറം മേൽശാന്തിയായി  വാസുദേവൻ നമ്പൂതിരിയെയും തെരഞ്ഞെടുത്തു. കൊല്ലം ശക്തികുളങ്ങര സ്വദേശിയായ  അരുൺ കുമാർ നിലവിൽ ലക്ഷ്‌മിനട ക്ഷേത്രത്തിലെ പൂജാരിയാണ്‌. വാസുദേവൻ നമ്പൂതിരി കോഴിക്കോട്‌ സ്വദേശിയാണ്‌. ഉഷപൂജയ്ക്ക് ശേഷമായിരുന്നു മേൽമേൽശാന്തി നറുക്കെടുപ്പ്. 

പന്തളം രാജകൊട്ടാരം  പ്രതിനിധികളായ ഋഷികേഷ് വർമ(ശബരിമല), വൈഷ്ണവി(മാളികപ്പുറം) എന്നീ കുട്ടികളാണ് മേൽശാന്തിമാരെ തെരഞ്ഞെടുക്കാനുള്ള നറുക്കെടുത്തത്.തുലാമാസ പൂജകൾക്ക് ശേഷം 21ന് രാത്രി 10ന്‌ നട അടയ്ക്കും.

Previous Post Next Post