കൊളച്ചേരി :- കൊളച്ചേരി ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രം നവരാത്രി മഹോത്സവം ഒക്ടോബർ 3 മുതൽ 13 വരെ നടക്കും. ഒക്ടോബർ 3 വ്യാഴാഴ്ച മുതൽ എല്ലാ ദിവസവും വൈകുന്നേരം 6 മണിക്ക് ക്ഷേത്രം മാതൃസമിതിയുടെ നേതൃത്വത്തിൽ ലളിതസഹസ്രനാമാർച്ചന, ദേവീ മാഹാത്മ്യപാരായണം എന്നിവ നടക്കും. തുടർന്ന് ദീപരാധനയും നവരാത്രി പൂജയും ഉണ്ടായിരിക്കും.
ഒക്ടോബർ 11 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് സിദ്ധാർത്ഥ് കുറ്റ്യാട്ടൂർ ' ക്ഷേത്രാരാധനയും ഭക്തിയും' എന്ന വിഷയത്തിൽ ആധ്യാത്മിക പ്രഭാഷണം നടത്തും. തുടർന്ന് കുട്ടികൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ അരങ്ങേറും. ഒൿടോബർ 12 ശനിയാഴ്ച വൈകുന്നേരം 6 30ന് ക്ഷേത്രകമ്മിറ്റി വക നിറമാല, തുടർന്ന് ആയുധപൂജ, വാഹനപൂജ, ഗ്രന്ഥപൂജ എന്നിവ നടക്കും. തുടർന്ന് ഗ്രന്ഥം എടുക്കൽ എഴുത്തിനിരിക്കൽ എന്നിവയും ഉണ്ടായിരിക്കും.
നവരാത്രി ദിവസം നിറമാല നടത്താൻ ആഗ്രഹിക്കുന്നവർ കമ്മിറ്റിയുമായി 9745332192, 9605633549 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.