ഊട്ടുപുറം :- കൊളച്ചേരി ഊട്ടുപുറം ഒഴലൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം അഷ്ടനാഗവനം പ്രതിഷ്ഠാദിനം നാളെ ഒക്ടോബർ 2 ബുധനാഴ്ച. രാവിലെ 9 മണി മുതൽ പാടിയിൽ അഷ്ടനാഗവന പ്രതിഷ്ഠാദിന ചടങ്ങുകൾ നടക്കും. നാഗപൂജ, നൂറും പാലും സമർപ്പണം എന്നിവ നടക്കും.
ഒക്ടോബർ 10 ന് നവരാത്രി ആഘോഷങ്ങൾക്കു തുടക്കമാകും. വ്യാഴാഴ്ച വൈകുന്നേരം 5.30ന് ഗ്രന്ഥംവെക്കൽ, ദീപാരാധനയ്ക്കുശേഷം വിശേഷാൽ സരസ്വതി പൂജ, അത്താഴപൂജ എന്നിവ നടക്കും. ഒക്ടോബർ 11 വെള്ളിയാഴ്ച രാവിലെ 8.30 ന് ഉഷ:പൂജ, സരസ്വതി പൂജ, വൈകുന്നേരം ദീപാരാധനയ്ക്ക് ശേഷം സരസ്വതി പൂജ, അത്താഴ പൂജ.
ഒക്ടോബർ 12 ശനിയാഴ്ച രാവിലെ 8.30ന് ഉഷ:പൂജ, സരസ്വതി പൂജ വൈകുന്നേരം ദീപാരാധനയ്ക്ക് ശേഷം വാഹനപൂജ, ആയുധപൂജ, സരസ്വതി പൂജ, അത്താഴപൂജ. ഒക്ടോബർ 13 ഞായറാഴ്ച രാവിലെ 8.30ന് ഉഷ : പൂജ സരസ്വതി പൂജ, ഗ്രന്ഥം എടുക്കൽ, വിദ്യാരംഭം എന്നിവയും നടക്കും.
വിദ്യാരംഭം മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. Contact : 8281182894