തിരുവനന്തപുരം :- ഗവ. സ്കൂളുകളിൽ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയവരുടെ എണ്ണത്തിൽ നാലു വർഷം കൊണ്ട് കാൽ ലക്ഷത്തിലധികം പേരുടെ കുറവുണ്ടായെന്നു മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ എം.വിൻസന്റ് എംഎൽഎയുടെ ചോദ്യത്തിനു മറുപടി നൽകി. സർക്കാർ, എയ്‌ഡഡ് സ്കൂളുകളിൽ ആകെ. കുട്ടികളുടെ കുറവ് അര ലക്ഷത്തിലധികമാണ്. 2021- 22 ൽ സർക്കാർ സ്‌കൂളുകളിൽ 1,20,848ഉം എയ്‌ഡഡ് സ്‌കൂളുകളിൽ 1,84,976 ഉം പേർ പ്രവേശനം നേടി. ആകെ 3,05,824 വിദ്യാർഥികൾ. 2024-25 ൽ സർക്കാർ സ്‌കൂളിൽ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയത് 92,646 പേർ ആണ്. കുറവ് 28,202. എയ്‌ഡഡ് സ്കൂളുകളിൽ 1,58,340 പേരും. കുറഞ്ഞത് 26,636 വിദ്യാർഥികൾ.
ഇക്കൊല്ലം പൊതുവിദ്യാലയങ്ങളിൽ ആകെ 2,50,986 പേർ പ്രവേശനം നേടി. കുറഞ്ഞത് 54,838 വിദ്യാർഥികൾ. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ പൊതുവിദ്യാഭ്യാസ മേഖലയിൽ അടിസ്‌ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുൾപ്പെടെ സർക്കാർ 1358.50 കോടി രൂപ ചെലവിട്ടു. 2024-25 അധ്യയന വർഷം 2 മുതൽ 7 വരെ ക്ലാസുകളിൽ സർക്കാർ സ്‌കൂളുകളിൽ കുട്ടികൾ വർധിച്ചി ട്ടില്ല. എന്നാൽ 8, 9, 10 ക്ലാസുകളിൽ വർധനയുണ്ട്. എയ്ഡഡ് സ്‌കൂളുകളിൽ മൂന്നാം ക്ലാസ് ഒഴി കെ 2 മുതൽ 9 വരെ ക്ലാസുകളിൽ കുട്ടികളുടെ എണ്ണം കൂടി. അംഗീകൃത അൺ എയ്‌ഡഡ് സ്‌കൂളുകളിൽ 2, 9, 10 ക്ലാസുകളിലാണ് എണ്ണത്തിൽ വർധന.