വെൽഫെയർ പാർട്ടി പൊതുസമ്മേളനം നാളെ തളിപ്പറമ്പിൽ

 


തളിപ്പറമ്പ്:-ആർ എസ് എസ്- പിണറായി -പോലീസ് കൂട്ടുകെട്ടിനെതിരെ വെൽഫെയർ പാർട്ടി കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജനകീയ പ്രതിരോധം നാളെ വൈകിട്ട് 4 മണിക്ക് തളിപ്പറമ്പ് ടൗൺ സ്‌ക്വയറിൽ നടക്കും.. വെൽഫെയർ പാർട്ടി കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ സാദിഖ് ഉളിയിൽ അദ്യക്ഷത വഹിക്കുന്ന പരിപാടിയിൽ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ്‌ റസാഖ് പാലേരി മുഖ്യപ്രഭാഷണം നടത്തും..

ജില്ലാ നേതാക്കളായ ഫൈസൽ മാടായി, ചന്ദ്രൻ മാസ്റ്റർ, ഷാജഹാൻ ഐച്ചേരി, ജാബിദ ടി പി, സി കെ മുനവ്വിർ എന്നിവർ പരിപാടിയിൽ പങ്കെടുക്കും... വൈകിട്ട് 3.30- ന് മാർക്കറ്റ് റോഡിൽ നിന്നും ആരംഭിക്കുന്ന പ്രകടനം ബസ്സ്റ്റാൻഡ് പരിസരത്ത്‌ സമാപിക്കും.

Previous Post Next Post