കൊല്ലം :- കൊല്ലം ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ കാളകെട്ട് ഉത്സവത്തിനായി തയ്യാറാക്കിയ കെട്ടുകാള നിലംപതിച്ചു. ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നതിനിടെയാണ് കെട്ടുകാള തകര്‍ന്ന് വീണത്. 72 അടി ഉയരത്തിൽ നിർമ്മിച്ച കാലഭൈരവൻ എന്ന കെട്ടുകാളയാണ് നിലം പതിച്ചത്. സമീപത്ത് നിന്ന് ആളുകളെ മാറ്റിയിരുന്നതിനാൽ വന്‍ അപകടം ഒഴിവായി.
ഒരു മാസം നീണ്ട പരിശ്രമത്തിനിടെ ഒരുക്കിയ കെട്ടുകാളയാണ് നിലംപതിച്ചത്. 72 അടി ഉയരത്തില്‍ നിര്‍മിച്ച കെട്ടുകാളയുടെ ശിരസ്സിനുമാത്രം 17.75 അടി പൊക്കമുണ്ട്. 20 ടൺ ഇരുമ്പ്, 26 ടൺ വൈക്കോൽ എന്നിവ ഉപയോഗിച്ചാണ് കെട്ടുകാളയെ നിർമിച്ചത്. കാലഭൈരവന്റെ നെറ്റിപ്പട്ടത്തിന് 32 അടി നീളമുണ്ട്. 28-ാം ഓണ മഹോത്സവത്തിന്റെ ഭാഗമായുള്ള ഉത്സവമാണ് ഓച്ചിറ ക്ഷേത്രത്തില്‍ നടക്കുന്നത്.