മയ്യിൽ :- മഹിളാ കോൺഗ്രസ് കൊളച്ചേരി ബ്ലോക്ക് 'സാഹസ്' ക്യാമ്പും മെമ്പർഷിപ്പ് ക്യാമ്പയിനും നടത്തി. ജില്ലാ കോൺഗ്രസ് പ്രസിഡൻ്റ് അഡ്വ .മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് കെ.കെ നിഷ അദ്ധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് രജനി രമാനന്ദ് മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ.സി രമണി ടീച്ചർ , പി.വത്സല, വി.സന്ധ്യ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ.പി ശശിധരൻ, ഡി..സി.സി ജനറൽ സെക്രട്ടറി കെ.സി ഗണേശൻ, എടക്കാട് ബ്ലോക്ക് പഞ്ചായത്തംഗം സി.എം പ്രസീത ടീച്ചർ, കൊളച്ചേരി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.സജ്‌മ, മയ്യിൽ പഞ്ചായത്തംഗം പി..സത്യഭാമ, മയ്യിൽ മണ്ഡലം മഹിളാ കോൺഗ്രസ് പ്രസിഡൻ്റ് കെ.ലീലാവതി, കുറ്റ്യാട്ടൂർ മണ്ഡലം മഹിളാ കോൺഗ്രസ് പ്രസിഡൻ്റ് കെ.സി. ഷീന , കുറ്റ്യാട്ടൂർ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് പി.കെ വിനോദൻ മയ്യിൽ മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡൻ്റ് മജീദ് കരക്കണ്ടം എന്നിവർ സംസാരിച്ചു.