കൊളച്ചേരിപ്പറമ്പ് :- കൊളച്ചേരിപ്പറമ്പ് നന്മ കൂട്ടായ്മ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ജില്ലാ ആശുപത്രി സഞ്ചരിക്കുന്ന നേത്രവിഭാഗത്തിന്റെ സഹകരണത്തോടെ സൗജന്യ നേത്രപരിശോധന ക്യാമ്പും തിമിര ശസ്ത്രക്രിയ നിർണയവും, രക്ത പരിശോധനയും നടത്തി. കൂട്ടായ്മ പ്രസിഡണ്ട് തമ്പാന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ സെമീറ സി.വി നേത്ര പരിശോധന ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
കണ്ണൂർ ജില്ലാ ആശുപത്രിയിലെ ഒഫ്താൽമിക്ക് സർജൻ ഡോക്ടർ രാജേഷ് ഒ.ടി ബോധവൽക്കരണ ക്ലാസ് എടുത്തു. ഡോക്ടർ ശ്രീകല.എസ് (ജില്ലാ ഒഫ്താൽമിക് കോഡിനേറ്റർ, ജില്ലാ ആശുപത്രി കണ്ണൂർ) അഞജു പ്രഭാ എ.എസ് (ഒപ്റ്റോമെട്രിസ് , സി എച്ച് സി, മയ്യിൽ) എന്നിവർ സംസാരിച്ചു. ഷീന എ.വി (പാലിയേറ്റീവ് കെയർ, കൊളച്ചേരി), ബിന്ദു.വി (ആശാവർക്കർ, കൊളച്ചേരി) എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.