കണ്ണൂർ ദസറയിൽ ഇന്ന്
കണ്ണൂർ :- അഞ്ചാം ദിവസമായ ഇന്ന് 5.30ന് സാംസ്‌കാരിക സമ്മേളനം പി.സന്തോഷ് കുമാർ എംപി ഉദ്ഘാടനം ചെയ്യും. തുടർന്ന് അമിത സൂരജിന്റെ വയലിൻ, സ്പേസ് കണ്ണൂരിന്റെ തിരുവാതിര, ഹൃദ്യ ഹനീഷ്, സാന്ദ്ര വിവേക് എന്നിവരുടെ കുച്ചുപ്പുടി, സംഗീത കലാക്ഷേത്രത്തിന്റെ ഗുജറാത്തി ഗ്രൂപ്പ് ഡാൻസ്, ടിയ രാഗേഷ്, ടെഷ രാഗേഷ് എന്നിവരുടെ ഭരതനാട്യം, മറിമായം ടീമിൻ്റെ കോമഡി മെഗാ ഷോ എന്നിവ അരങ്ങേറും.