പരിയാരം :- അഞ്ചുവയസ്സുകാരിയുടെ മൂക്കിൽ കുടുങ്ങിയ പെൻസിൽ പരിയാരം മെഡിക്കൽ കോളജ് ഡോക്ടർമാർ പുറത്തെടുത്തു. വെള്ളോറ കോയിപ്രയിലെ ബാലികയുടെ മൂക്കിൽക്കയറിയ 4 സെന്റിമീറ്റർ നീളമുള്ള പെൻസിലാണ് പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ ഇഎൻടി വിഭാഗത്തിലെ ഡോക്‌ടർമാർ നേസൽ എൻഡോസ്കോപ്പിയിലൂടെ പുറത്തെടുത്തത്.
കഴിഞ്ഞ ദിവസം വൈകിട്ട് കഠിനമായ വേദനയോടെ അത്യാഹിത വിഭാഗത്തിൽ കുട്ടിയെ പ്രവേശിപ്പിച്ചത്. പുറത്തുനിന്നു കാണാൻ സാധിക്കാത്ത രീതിയിലായിരുന്നു പെൻസിൽ. ഇഎൻടി വിഭാഗം മേധാവി ഡോ: ആർ.ദീപ, ഡോ: കരിഷ്‌മ, ഡോ: യശസ്വി കൃഷ്ണ എന്നിവരാണ് ചികിത്സ നടത്തിയത്.