ജില്ലയിൽ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്‌പ് അഞ്ചാംഘട്ടം പൂർത്തിയായി


കണ്ണൂർ :- കേന്ദ്ര-സംസ്‌ഥാന സർക്കാരുകൾ മൃഗസംരക്ഷണ വകുപ്പുമായി ചേർന്നു നടപ്പാക്കുന്ന ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്‌പ് അഞ്ചാം ഘട്ടം പൂർത്തിയായി. ഓഗസ്‌റ്റ് 5 മുതൽ സെപ്റ്റംബർ 30 വരെ നീണ്ടുനിന്ന പദ്ധതിയിൽ നാലു മാസത്തിനു മുകളിലുള്ള പശു, എരുമ വർഗത്തിൽപെട്ട 56,837 കന്നുകാലികൾക്കാണ് കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്‌പ് നൽകിയത്. 56,928 കന്നുകാലികൾക്ക് ചർമ്മമുഴ രോഗ പ്രതിരോധ കുത്തിവയ്‌പും നൽകി.

ചർമമുഴ പ്രതിരോധ കുത്തിവയ്‌പിൻ്റെ രണ്ടാം ഘട്ടമാണ് പൂർത്തിയായത്. സെപ്റ്റംബർ 24 മുതൽ ഓഗസ്‌റ്റ് 30 വരെ നടത്തിയ ബ്രൂസെല്ല രോഗപ്രതിരോധ കുത്തിവയ്പിൻ്റെ മൂന്നാം ഘട്ടം അവസാനിച്ചു. 4-8 മാസം പ്രായമായ 2564 കന്നുകാലികൾക്കാണു കുത്തിവയ്‌പ് നൽകിയത്. ബ്രൂസെല്ലയ്ക്കു ചികിത്സയില്ലാത്തതിനാൽ വാക്സിനേഷൻ വഴി രോഗം നിയന്ത്രിക്കാനേ സാധിക്കൂ.

Previous Post Next Post