കൊളച്ചേരി മേഖല PTH വളണ്ടിയർമാർക്ക് പാലത്തുങ്കര മൂര്യത്ത് ജമാഅത്ത് ഖത്തർ കൂട്ടായ്മ യൂണിഫോം നൽകി


കൊളച്ചേരി :- മികവാർന്ന ജീവ കാരുണ്യ പ്രവർത്തനങ്ങളുമായി മൂന്നാം വർഷത്തിലേക്ക് പ്രവേശിക്കുന്ന കൊളച്ചേരി മേഖല പൂക്കോയ തങ്ങൾ ഹോസ്പിസിൻ്റെ വളണ്ടിയർമാർക്ക് പാലത്തുങ്കര മൂര്യത്ത് ജമാഅത്ത് ഖത്തർ കൂട്ടായ്മയുടെ നേതൃത്വത്തിൽ യൂണിഫോം സമ്മാനിച്ചു. ഖത്തർ കൂട്ടായ്മ ഭാരവാഹികളായ കെ.അബ്ദുള്ള പള്ളിപ്പറമ്പ് , ടി.വി അബ്ദുൽ ഗഫൂർ കോടിപ്പോയിൽ എന്നിവരിൽ നിന്നും PTH ജനറൽ സെക്രട്ടറി വി.പി അബ്ദുൽ സമദ് ഹാജി യൂണിഫോം ഏറ്റുവാങ്ങി. 

പി ടി എച്ച് വൈസ് പ്രസിഡണ്ട് മുനീർ ഹാജി മേനോത്ത് അധ്യക്ഷനായി . ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡണ്ട് ഇബ്രാഹിം കുട്ടി തിരുവട്ടൂർ , പി ടി എച്ച് പ്രസിഡണ്ട് മുസ്തഫ കോടിപ്പോയിൽ , മുസ്‌ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് എം അബ്ദുൽ അസീസ് , പി.ടി.എച്ച് സെക്രട്ടറിമാരായ ഹാഷിം കാട്ടാമ്പള്ളി , മൻസൂർ പാമ്പുരുത്തി, കൊളച്ചേരി മേഖല പി ടി എച്ച് ഖത്തർ ചാപ്റ്റർ ട്രഷറർ കെ വി മുഹ്സിൻ , പി.ടി.എച്ച് സ്റ്റാഫ് നഴ്സുമാരായ ജാസ്മിൻ കെ.പി നീതു തുടങ്ങിയവർ പങ്കെടുത്തു.

Previous Post Next Post