തിരുവനന്തപുരം :- രോഗാണുമൂലമുള്ള ഏറ്റവും വലിയ പകർച്ചവ്യാധിയെന്ന നിലയിലേക്ക് ക്ഷയരോഗം മാറുന്നു. മാനവരാശിയെ വിറപ്പിച്ച കോവിഡിനെ മറികടന്നാണീ വ്യാപനം. ലോകാരോഗ്യസംഘടന കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച ടി.ബി റിപ്പോർട്ടിലാണ് വിവരങ്ങൾ. ആകെ രോഗികളിൽ 26 ശതമാനവും ഇന്ത്യയിലാണ്. കഴിഞ്ഞ റിപ്പോർട്ടിൽ 27 ശതമാനമായിരുന്നുവെന്നതാണ് ചെറിയൊരു ആശ്വാസം.
മുൻപുള്ള മൂന്നുവർഷം ലോകത്ത് ഏറ്റവും കൂടുതൽ ജീവനപഹരിച്ചത് കോവിഡാണ്. എന്നാൽ, 2023-ൽ 12.5 ലക്ഷം ജീവനെ ടുത്ത് ക്ഷയരോഗം തിരിച്ചെത്തി. ലോകാരോഗ്യസംഘടനയുടെ നേതൃ രോഗപ്രതിരോധം തുടങ്ങി ഏറ്റവും കൂടുതൽ പുതിയരോഗികളുണ്ടായ വർഷമാണ് കഴിഞ്ഞുപോയത്. 82 ലക്ഷം പേരിലാണ് പുതിയതായി സ്ഥിരീകരിച്ചത്. മുൻവർഷമിത് 75 ലക്ഷമായിരുന്നു.