പരിയാരം :- കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ കാർഡിയോളജി വിഭാഗത്തിനു അപൂർവനേട്ടം. ഹൃദയം തുറക്കാതെ വലതു മേലറയ്ക്കും കീഴറയ്ക്കും ഇടയിലുള്ള ത്രിദള വാൽവ് മാറ്റിവച്ചു. കാർഡിയോളജി വിഭാഗം മേധാവി ഡോ.എസ്.എം അഷ്റഫിന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ. സംസ്‌ഥാനത്ത് അപൂർവമായാണ് ഇത്തരം ശസ്ത്രക്രിയകൾ നടന്നിട്ടുള്ളത്.
കേരളത്തിലെ ഗവ. മെഡി ക്കൽ കോളജുകളിൽ ഇവിടെ മാ ത്രമേ നടന്നിട്ടുള്ളു. ത്രിദള വാൽവിൻ്റെ ദ്വാരം കാരണം അവശതയിലായ അറുപതുകാരനായ തലശ്ശേരി സ്വദേശിക്കാണ് ഓപ്പൺ ഹാർട്ട് സർജറിയില്ലാതെ വാൽവ് മാറ്റി വയ്ക്കൽ നടത്തിയത്. അനസ്‌തീസിയ വിഭാഗത്തിലെ ഡോ: ബിജു, കാർഡിയോളജി വിഭാഗത്തിലെ മറ്റു ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ എന്നിവരും ചികിത്സാ സംഘത്തിലുണ്ടായിരുന്നു. കാർഡിയോളജി വിഭാഗത്തെ സൂപ്രണ്ട് ഡോ. കെ.സുദീപ് അനുമോദിച്ചു.