ചേലേരി :- ചേലേരി മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക വായനശാല & ഗ്രന്ഥാലയം ഗാന്ധിജയന്തി ദിനം ആഘോഷിച്ചു. ഗാന്ധിജിയുടെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. അനുസ്മരണ യോഗവും ചേർന്നു. ഗ്രന്ഥാലയം പ്രസിഡണ്ട് സി.കെ ജനാർദ്ദനൻ മാസ്റ്റരുടെ അധ്യക്ഷതയിൽ ലൈബ്രറി കൗൺസിൽ താലൂക്ക് കൗൺസിലർ കെ.എം ശിവദാസൻ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു.
പി.കെ രഘുനാഥൻ ,ദാമോദരൻ കൊയിലേരിയൻ, എം.കെ സുകുമാരൻ, എം.സി അഖിലേഷ് കുമാർ, കെ.ഭാസ്കരൻ, പി.കെ പ്രഭാകരൻ മാസ്റ്റർ, കെ.മുരളീധരൻ മാസ്റ്റർ, എം.രജീഷ് എന്നിവർ സംസാരിച്ചു. പായസ വിതരണവും ഉണ്ടായിരുന്നു.