ചേലേരി :- ചേലേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധിസ്മൃതി യാത്ര നടത്തി. മണ്ഡലം പ്രസിഡൻ്റ് എം.കെ സുകുമാരന് പതാക കൈമാറിക്കൊണ്ട് ദളിത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി കൊയിലേരിയൻ ദാമോദരൻ ഉദ്ഘാടനം ചെയ്തു. DCC അംഗം കെ.എം ശിവദാസൻ അനുസ്മരണ പ്രഭാക്ഷണം നടത്തി.
സി.കെ ജനാർദ്ദനൻ മാസ്റ്റർ, ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറിമാരായ പി.കെ രഘുനാഥ്, പ്രഭാകരൻ മാസ്റ്റർ, മൈനോറിറ്റി മണ്ഡലം പ്രസിഡൻ്റ് പി. പി യൂസഫ്, യൂത്ത് കോൺഗ്രസ്സ് കൊളച്ചേരി മണ്ഡലം പ്രസിഡൻ്റ് പ്രവീൺ, സേവാദൾ മണ്ഡലം പ്രസിഡൻ്റ് ശംസു കൂളിയാൽ കെ.വി പ്രഭാകരൻ കലേഷ്, എം.സി അഖിലേഷ്, എം.സി സന്തോഷ് ,എം പി പ്രഭാകരൻ, രാഗേഷ് ആഞ്ഞേരി, രജീഷ് മുണ്ടേരി, വി.പത്മം, കെ.ഭാസ്ക്കരൻ, സുജിൻലാൽ, വേലായുധൻ.പി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. കെ.മുരളി മാസ്റ്റർ നന്ദി പറഞ്ഞു.