പാപ്പിനിശ്ശേരി:- നൂറ്റാണ്ടുകൾക്ക് മുൻപ് ഉയർന്ന നവോത്ഥാന മൂല്യങ്ങൾ മുറുകെ പിടിച്ച് പാപ്പിനിശ്ശേരി തുരുത്തിയിൽ പടയാളിയെ അനുസ്മരിച്ച് സൂത്രത്തെയ്യം കെട്ടിയാടി. തുരുത്തി പൂതിയിൽ ഭഗവതി ക്ഷേത്രത്തിലാണ് തെയ്യാട്ടകാലത്തിന് തുടക്കം കുറിച്ച് അപൂർവ തെയ്യം അരങ്ങിലെത്തിയത്.
ടിപ്പുവിന്റെ പടയോട്ട കാലത്തെ യാത്രക്കിടയിൽ തുരുത്തിയാൽ കുഴഞ്ഞുവീണ ഉന്നത കുലജാത നായ യോദ്ധാവാണ് സൂത്ര തെയ്യമായി മാറിയ തെന്നാണ് തോറ്റം പാട്ടിൽ പറയുന്നത്. ചിറക്കൽ തമ്പുരാന്റെ ആശ്രിതരായ തുരുത്തിയിലെ അരി ങ്ങളയൻ പട്ടികജാതി കുടുംബാഗങ്ങളുടെ സ്ഥല ത്താണ് യോദ്ധാവ് കുഴഞ്ഞുവീണത്. തുടർന്ന് കു ടിക്കാൻ വെള്ളം നൽകി യോദ്ധാവിനെ പരിപാലി ച്ചതും ഈ കുടുംബമായിരുന്നു എന്നാണ് തോറ്റം പാട്ടിലുള്ളത്.
ഉന്നത ജാതിയിൽപ്പെട്ടവരും താഴ്ന്ന ജാതിയിൽ പ്പെട്ടവരും ഒപ്പം കഴിഞ്ഞതിൻ്റെ തെളിവ് കൂടിയാ ണ് സൂത്ര തെയ്യത്തിൻ്റെ ഐതിഹ്യ പെരുമ. ഈ യോദ്ധാവിന്റെ മൃത്യുവിന് ശേഷമാണ് പ്രദേശത്ത് ആ മഹാപടയാളിയെ സ്മരിച്ച് സൂത്ര തെയ്യം കെട്ടി യാടിവരുന്നത്. ചെണ്ടമേളമില്ലാതെ തുടിക്കെട്ടിന്റെ അകമ്പടിയിലാണ് തോറ്റവും തെയ്യക്കോലവും കെട്ടിയാടുന്നത് എന്ന പ്രത്യേകതയും ഉണ്ട്.
പൂതിയിൽ ഭഗവതി ക്ഷേത്രത്തിൽ തുലാം പത്ത് അടിയന്തിരവും പുത്തരി കലശവും ഞായറാഴ്ച രാവിലെ നടക്കും.