കൊളച്ചേരി:-രൂക്ഷമായ കരയിടിച്ചൽ ഭീഷണി നേരിടുന്ന കൊളച്ചേരി പഞ്ചായത്തിലെ പാമ്പുരുത്തി ദ്വീപിൻ്റെ സുരക്ഷക്കായി കരിങ്കൽ ഭിത്തി സംരക്ഷണമൊരുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ അവർകൾക്ക് പാമ്പുരുത്തി വാർഡ് മെമ്പർ കെ.പി അബ്ദുൽ സലാം നിവേദനം നൽകി.
അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് മന്ത്രി നിവേദക സംഘത്തിന് ഉറപ്പു നൽകി . മുസ്‌ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി, സി.പി.ഐ മയ്യിൽ മണ്ഡലം സെക്രട്ടറി കെ.വി ഗോപിനാഥ് നണിയൂർ , വി. പി റഫീഖ് തുടങ്ങിയവർ നിവേദക സംഘത്തിലുണ്ടായിരുന്നു