കൊല്ലൂരിൽ പുഷ്‌പരഥോത്സവം ഇന്ന് ; നാളെ വിദ്യാരംഭം


കൊല്ലൂർ :- കൊല്ലൂർ മൂകാംബികക്ഷേത്ര നവരാത്രി ഉത്സവത്തിലെ പ്രധാന ചടങ്ങായ പുഷ്പരഥോത്സവം മഹാനവമിദിനമായ വെള്ളിയാഴ്ച രാത്രി 9.30-ന് നടക്കും. പുഷ്പത്താൽ അലങ്കരി ച്ച രഥത്തിൽ മൂകാംബിക എഴുന്നള്ളും. പുലർച്ചെ നാലിന് നടതുറക്കും. അഞ്ചുമണിക്ക് പൂജയാരംഭിക്കും. എട്ടുമണി ക്ക് ശതരുദ്രപൂജ. 11.30-ന് മഹാനിവേദ്യം. 5.45-ന് നവരാത്രി പൂജ. 8.15-ന് മുഹൂർത്തബലി. 8.30-ന് മഹാബലി. 9.30-ന് രഥാരോഹണച്ചടങ്ങ്. തുടർന്ന് രഥംവലി. 10.30-ന് പൂർണകുംഭാഭിഷേകം. 10.45-ന് കഷായപൂജ. അർച്ചകൻ സുബ്രഹ്മണ്യ അഡിഗ കാർമികത്വം വഹിക്കും. 

വിജയദശമി ദിനമായ ശനിയാഴ്ച പുലർച്ചെ മൂന്നിന് നട തുറക്കും. നാലുമണിമുതൽ സരസ്വതിമണ്ഡപത്തിലും ഹോ മശാല വരാന്തയിലുമായി വിദ്യാരംഭച്ചടങ്ങുകൾ തുടങ്ങും. വൈകുന്നേരം 4.30-ന് വിജയോത്സവം. തുടർന്ന് പ്രദോഷ പൂജ. രാത്രി 9.30-ന് നടയടയ്ക്കുന്നതോടെ ഈ വർഷത്തെ നവരാത്രി ആഘോഷങ്ങൾക്ക് കൊല്ലൂരിൽ സമാപനമാകും. പുഷ്പരഥോത്സവത്തിനും വിദ്യാരംഭത്തിനുമുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ക്ഷേത്രം ട്രസ്റ്റി പി.വി അഭിലാഷ് പറഞ്ഞു.

Previous Post Next Post