പയ്യന്നൂർ :- പയ്യന്നൂർ രാമന്തളിയിൽ വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. രാമന്തളി സ്വദേശികളായ യശോദ (60), ശോഭ (55), വി പി ശ്രീലേഖ (49) എന്നിവരാണ് മരിച്ചത്. ഗുരുരമായി പരിക്കേറ്റ് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ശ്രീലേഖ വൈകിട്ടോടെ മരണപ്പെടുകയായിരുന്നു.
കുരിശുമുക്കിൽ തൊഴിലുറപ്പ് ജോലിക്കായി പോവുകയായിരുന്ന ഇവരെ നിയന്ത്രണം വിട്ട ടാറ്റാ എയ്‌സ് ഇടിക്കുകയായിരുന്നു.