കട്ടോളി :- നവകേരള വായനശാല & ഗ്രന്ഥാലയം കട്ടോളി വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ വയലാർ അനുസ്മരണവും കവിതാലാപനവും നടത്തി. പരിപാടിയിൽ ലിമ എ. പി സ്വാഗതവും ബിന്ദു പി അദ്ധ്യക്ഷയും ആയി. കവിയും എഴുത്ത് കാരനുമായ അഭിലാഷ് കണ്ടക്കൈ ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ ശ്രീ കെ. പി. ചന്ദ്രൻ, വനിതാവേദി അംഗം വിനത. എം. സി, വായനശാല പ്രസിഡന്റ് ശ്രീ കെ. വി. ചന്ദ്രൻ മാസ്റ്റർ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. കൊച്ചു കൂട്ടുകാർ എലേന. എസ്. എം, സാൻവിയ ഷിജു, സാൻവിയ കെ, വനിതാവേദി അംഗം ശോഭന വടക്കേടത്ത് എന്നിവർ കവിതാലാപനവും നടത്തി.ലൈബ്രറിയൻ രമ്യ പി നന്ദി പ്രകടിപ്പിച്ചു.