തളിപ്പറമ്പ് മാർക്കറ്റ് റോഡിൽ അനധികൃത വ്യാപാരങ്ങൾ തടയുന്നതിനെ ചൊല്ലി നഗരസഭാ അധികൃതരും വ്യാപാരികളും തമ്മിൽ തർക്കം


തളിപ്പറമ്പ് :-  മാർക്കറ്റ് റോഡിൽ അനധിക്യത വ്യാപാരങ്ങൾ തടയാൻ നഗരസഭ അധികൃതർ എത്തിയതിനെ ചൊല്ലി വാക്ക് തർക്കവും സംഘർഷാവസ്‌ഥയും. തുടർന്ന് പൊലീസ് എത്തി രംഗം ശാന്തമാക്കി. കഴിഞ്ഞ ദിവസം റോഡ് കയ്യേ റിയുള്ള വ്യാപാരങ്ങൾ നഗരസഭ അധികൃതരുടെ നേത്യത്വത്തിൽ നീക്കം ചെയ്തിരുന്നു. കയ്യേറ്റം ഒഴിപ്പിക്കുന്നതിൽ ഉദ്യോഗസ്ഥർ പക്ഷപാതം കാണിക്കുന്നുവെ ന്നാരോപിച്ച് ചില വ്യാപാരികൾ ഉദ്യോഗസ്‌ഥർക്കെതിരെ തിരിയുകയായിരുന്നു. നഗരസഭ കൗൺസിലർമാരും ഒഴിപ്പിക്കുമ്പോൾ സ്ഥലത്തുണ്ടാകണമെന്ന് തീരുമാനിച്ചിരുന്നുവെങ്കിലും സിപിഎം കൗൺസിലർമാരായ ഒ.സുഭാഗ്യവും സി.വി.ഗിരീശനും മാത്രമാണ് സ്‌ഥലത്തെത്തിയത്. ഒഴിപ്പിക്കൽ നീക്കത്തെ ഉദ്യോഗ സ്‌ഥർ തനിച്ച് പ്രതിരോധിക്കേ ണ്ട അവസ്ഥ വന്നതിനെ തുടർ ന്നാണ് വിവരമറിഞ്ഞ് എസ്ഐ കെ.ദിനേശൻ്റെ നേതൃത്വത്തിൽ പൊലീസ് എത്തിയത്.

തുടർന്ന് അനധികൃത വ്യാപാര ങ്ങൾ വീണ്ടും നീക്കം ചെയ്യുകയാ യിരുന്നു. ഇതിന് ശേഷം നടന്ന നഗരസഭ കൗൺസിൽ യോഗ ത്തിലും വിഷയം ചർച്ച ചെയ്യപ്പെട്ടു. ഒരു വ്യാപാരിക്കെതിരെ മാത്ര മാണ് ഉദ്യോഗസ്ഥർ നടപടി സ്വീ കരിക്കുന്നതെന്ന് ഭരണപക്ഷ ത്തുള്ള കൗൺസിലർമാർ ഉൾ പ്പെടെ ആരോപിച്ചു. എന്നാൽ കലക്ടറുടെ നിർദേശ പ്രകാരമാണ് നടപടികൾ സ്വീകരിക്കുന്ന തെന്നും നിയമ ലംഘനം ആവർ ത്തിക്കുന്നവർക്കെതിരെയാണ് തുടർച്ചയായി നടപടി സ്വീകരി ക്കുന്നതെന്നും സെക്രട്ടറി കെ.പി സുബൈർ യോഗത്തിൽ അറിയിച്ചു.

Previous Post Next Post