ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ബസ് പണിമുടക്കിൽ നിന്ന് ബസ് ജീവനക്കാർ പിന്മാറണം, പ്രതിക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാൻ പോലീസ് തയ്യാറാവണം - കൊളച്ചേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി


കൊളച്ചേരി :- പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ട് മയ്യിൽ - കമ്പിൽ-കാട്ടാമ്പള്ളി റൂട്ടിൽ മൂന്ന് ദിവസമായി തുടരുന്ന ബസ് സമരത്തിൽ നിന്നും ബസ് ജീവനക്കാർ പിന്മാറണമെന്ന് കൊളച്ചേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി. ബസ് ജീവനക്കാരനെയും യാത്രക്കാരനെയും ആക്രമിച്ചു പ്രതിക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കാൻ പോലീസ് തയ്യാറാവണമെന്ന് കൊളച്ചേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ആവശ്യപ്പെട്ടു. 

 മൂന്ന് ദിവസമായി തുടരുന്ന ഈ പണിമുടക്ക് വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള പൊതുജനങ്ങൾക്ക് ഏറെ പ്രയാസം ഉണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ പണിമുടക്ക് പിൻവലിക്കാൻ ആവശ്യമായ നടപടികൾ ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാവാണെമെന്നാണ് കൊളച്ചേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആവശ്യം.

Previous Post Next Post