റവന്യൂജില്ലാ ശാസ്ത്രോത്സവത്തിന് കണ്ണൂരിൽ നാളെ തുടക്കമാകും


കണ്ണൂർ :- റവന്യൂജില്ല ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹികശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.ടി മേള 24, 25 തീയതികളിൽ കണ്ണൂരിലെ നാല് സ്കൂളുകളിലായി നടക്കും. 15 ഉപജില്ലകളിൽ നിന്നായി 4000-ത്തോളം വിദ്യാർഥികൾ പങ്കെടുക്കും. വ്യാഴാഴ്ച 9.30 ന് സെയ്ന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ഒക്ടോബർ 25-ന് വൈകിട്ട് നാലിന് സെയ്ന്റ് മൈക്കിൾസ് സ്കൂളിലാണ് സമാപന സമ്മേളനം.

വിവിധ മത്സരങ്ങളും വേദികളും

ശാസ്ത്രമേള, ശാസ്ത്രനാടകം : വേദി-സെയ്ന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ. ഹൈസ്കൂൾവിഭാഗം വിദ്യാർഥികളുടെ മത്സരങ്ങൾ 24-നും ഹയർ സെക്കൻഡറി വിഭാഗം മത്സരങ്ങൾ 25-നുമാണ്. യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം അധ്യാപകർക്കുള്ള പഠനസഹായി നിർമാണമത്സരങ്ങളും നടക്കും.

ഗണിതശാസ്ത്ര മേള : വേദി-സെയ്ൻ്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ. ഹൈസ്കൂൾ വിഭാഗം മത്സരങ്ങൾ മുഴുവൻ ഒക്ടോബർ 24-നും ഹയർ സെക്കൻഡറി വിദ്യാർഥികളുടെത് 25-നുമാണ്. അധ്യാപകർക്കുള്ള ടീച്ചിങ് എയ്‌ഡ് നിർമാണവുമുണ്ടാകും.

സാമൂഹികശാസ്ത്ര മേള : വേദി-പയ്യാമ്പലം ഗേൾസ് എച്ച്.എസ്.എസ് ഹൈസ്കൂൾ, ഹയർ സെക്കൻഡറി മത്സരങ്ങൾ 24, 25 തീയതികളിൽ. 24-ന് പ്രസം ഗം, അറ്റ്ലസ് നിർമാണം, പ്രാദേശിക ചരിത്ര രചന, അധ്യാപ കർക്കുള്ള ടീച്ചിങ് എയ്‌ഡ് നിർമാണം. 25-ന് സ്റ്റിൽ മോഡൽ, വർക്കിങ് മോഡൽ, ടീച്ചിങ് എയ്‌ഡ്, പ്രാദേശിക ചരിത്രരചനയുടെ അഭിമുഖം.

പ്രവൃത്തിപരിചയ മേള: വേദി-ചൊവ്വ ഹയർ സെക്കൻഡറി സ്കൂൾ. ഒക്ടോബർ 24-ന് ഹൈസ്കൂൾ, 25-ന് ഹയർസെക്കൻഡറി തല മത്സരം. 34 ഇനങ്ങളിലായി തത്സമയ മത്സരങ്ങളാണ് നടക്കുന്നത്. വിധിനിർണയത്തിനു ശേഷം കുട്ടികൾ നിർമിച്ച വസ്തുക്കളുടെ പ്രദർശനം 1.30 മുതൽ 2.30 വരെ നടക്കും.

ഐ.ടി മേള : വേദി-സെയ്ന്റ് മൈക്കിൾസ് എ.ഐ.എച്ച്.എസ്.എസ് മേളയിൽ പങ്കെടുക്കുന്ന കുട്ടികൾക്കും മറ്റുമുള്ള ഭക്ഷണം മുനിസിപ്പൽ എച്ച്.എസ്.എസിൽ നിന്ന് നൽകും. ഹയർ സെക്കൻഡറി മേഖല ഉപ ഡയറക്ടർ ആർ.രാജേഷ് കുമാർ, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ കെ.ഇസ്മായിൽ, പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ.രഞ്ജിത്ത് എന്നിവരും പങ്കെടുത്തു.

Previous Post Next Post